ഗണപത് ചിത്രകലാ ഏകദിന ക്യാമ്പ്; നിഴലും നിറങ്ങളും ഏഴാമത് സംഗമം ശനിയാഴ്ച നടക്കും


 കൂറ്റനാട് : കലയുടെയും പ്രകൃതിയുടെയും സമന്വയമൊരുക്കി ഗണപത് ആർട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ചിത്രകലാ ക്യാമ്പ് നിഴലും നിറങ്ങളും ഏപ്രിൽ 18 ശനിയാഴ്ച നടക്കും.


 പ്രശസ്ത ചിത്രകാരന്മാരുടെ സാന്നിധ്യത്തിൽ തലക്കശ്ശേരിയിലെ ഔട്ട്‌ഡോർ സ്റ്റുഡിയോയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ കലാസംഗമം അരങ്ങേറുന്നത്.



​പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള സർഗ്ഗാത്മകമായ ഒത്തുചേരൽ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ തലമുറകളിൽപ്പെട്ട പ്രമുഖ ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുത്ത് തത്സമയം ചിത്രരചന നടത്തും.

​ഈ വർഷത്തെ സംഗമത്തിൽ കലാരംഗത്തെ പ്രമുഖരായ വേണു പാലൂർ , ശശിധരൻ കോതച്ചിറ , രേവതി വേണു ,

​ബഷീർ വി.എം., 

​വിനോദ് മാധവൻ, 

​രാജേഷ് കരിങ്ങനാട്, 

​അജയൻ കൂറ്റനാട് ,

​സുധിൽ കുമാർ ,​മൊയ്തീൻകുട്ടി പെരുമണ്ണൂർ, 

​അരുൺ തൃത്താല ,

​രേണുക പി.സി.,

​മണി മുദ്ര ,

​വിജയൻ കെ. ആലൂർ എന്നിവർ പങ്കെടുക്കും



​കലയെ സ്നേഹിക്കുന്നവർക്കും പുതിയ കലാകാരന്മാർക്കും ഒരുപോലെ പ്രചോദനമാകുന്ന ഈ സംഗമം, ഗണപത് ആർട്ട് ഗ്രൂപ്പിന്റെ ഏഴാമത് വാർഷിക സംഗമം കൂടിയാണ്.

Post a Comment

Previous Post Next Post