ആതവനാട് മർകസ് കോളേജിൽ ഉന്നത് ഭാരത് അഭിയാൻ പരിപാടിക്ക് തുടക്കമായി

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ച ഉന്നത് ഭാരത് അഭിയാൻ പരിപാടി തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം .പി .മുഹമ്മദ് കോയ ഉൽഘാടനം ചെയ്തു .



കോളേജ് പ്രിൻസിപ്പാൾ ഡോ . സി .പി .മുഹമ്മദ് കുട്ടി അധ്യക്ഷനായി .


 ഖിദ്മത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ .കെ .അബ്ദു സമദ് , 


ബി .വൈ . കെ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷിബിനി , 


ഐ .കു .എ .സി 

കോ- ഓർഡിനേറ്റർ എം .പി .ഫസീല ,


യു.ബി .എ സെൽ കോഓർഡിനേറ്റർ എ .കെ ഷംല , 


ഫാത്തിമ സുഹ്‌റ എന്നിവർ സംസാരിച്ചു .


 പദ്ധതിയുടെ ഭാഗമായി വീടുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സർവ്വേയും ആരംഭിച്ചു .

Post a Comment

Previous Post Next Post