തിരൂരിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ തീരുമാനം


 തിരൂരിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ തീരുമാനം.

തിരൂർ: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നോടിയായി തിരൂരിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തീരുമാനം. തിരൂർ പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.കേന്ദ്രീകൃത സ്ഥലങ്ങളിൽ കൊട്ടിക്കലാശമോ മറ്റ് തിരക്കേറിയ സമാപന പരിപാടികളോ നടത്തില്ലെന്നും യോഗം തീരുമാനിച്ചു. പ്രധാന കേന്ദ്രങ്ങളിൽ മുൻകൂട്ടി അനുമതി ലഭിച്ച ഓരോ പാർട്ടിക്കും ഒരു വാഹനത്തിന് മാത്രം അനൗൺസ്മെന്റ് നടത്താൻ അനുവദിക്കും.യോഗത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ മേപ്പള്ളി കാര്യങ്ങൾ വിശദീകരിച്ചു. നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനായി കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും ഒഡീഷ, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്രസേനയും സുരക്ഷയ്ക്കായി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post