തൃത്താലയെ ഉണർത്തി ഫ്ലാഷ് മോബ്
കൂറ്റനാട്: എം ബി രാജേഷ് നമുക്കൊപ്പമുള്ളതിനാൽ ഞങ്ങൾ ഹാപ്പിയാണ്". തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മണ്ഡലത്തിൽ എസ് എഫ് ഐ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾ സിഗ്‌നേച്ചർ പരിപാടിയും നടത്തി ഞങ്ങൾ ഹാപ്പിയാണ്, തൃത്താലയും ഹാപ്പിയാണ് പുതിയ തലമുറ അവരുടെ ഹൃദയവികാരങ്ങൾ സത്യസന്ധമായി കുറിച്ചിട്ടു. എം ബി രാജേഷിന്റെ വിജയത്തിനായി മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. സംഘത്തിൽ വിവിധ കലാരംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളും ഉണ്ടായിരുന്നു.



