ചാലിശ്ശേരിയിൽ നെല്ല് സംഭരണ പണം വിതരണം നടത്തി


 ചാലിശ്ശേരിയിൽ നെല്ല് സംഭരണ പണം വിതരണം നടത്തി

ചാലിശ്ശേരി: പഞ്ചായത്തിലെ രണ്ടാം വിള കൃഷി നടത്തിയ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ പണം വിതരണം ചെയ്തു. മുൻ എംഎൽഎ ടി.പി കുഞ്ഞുണ്ണി കരുണ പാടശേഖരത്തിലെ രവീന്ദ്രന് തുക നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ബാങ്ക് പ്രസിഡൻ്റ് ഡോ ഇ എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായികരുണ പാടശേഖര സമിതി പ്രസിഡണ്ട് സലാം, പാടശേഖര സമിതികളുടെ കോർഡിനേഷൻ സെക്രട്ടറി സുനിൽ മാസ്റ്റർ, എഡിസി അംഗം സെയ്ത്, കോതമംഗലം പാടശേഖര സെക്രട്ടറി സേതുമാധവൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പുഷ്പാകരൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post