പ്രസിദ്ധമായ എയ്യാൽ പൂരം പ്രമാണിച്ച് പന്നിത്തടം സെന്ററിൽ പോലീസ് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൂരത്തോടനുബന്ധിച്ചുള്ള തിരക്കും എഴുന്നള്ളിപ്പുകളും പരിഗണിച്ചാണ് നടപടി.
പന്നിത്തടം സെന്ററിൽ നിന്നും കേച്ചേരി ഭാഗത്തേക്ക് പോകേണ്ട ബൈക്ക് ഒഴികെയുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വടക്കാഞ്ചേരി റോഡിലൂടെയും കുന്നംകുളം റോഡിലൂടെയും പോലീസ് വഴിതിരിച്ചുവിടുകയാണ്.
പൂരത്തിനെത്തുന്ന ജനങ്ങളുടെ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പോലീസ് മുൻകൂട്ടി ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ഡ്രൈവർമാരും യാത്രക്കാരും പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു



