വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ കപ്പൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ആരംഭിച്ചു. ജലലഭ്യത കുറഞ്ഞ ഇടങ്ങളിലെ വീടുകളിലേക്ക് നേരിട്ട് വെള്ളമെത്തിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
വാട്ടർ അതോറിറ്റിയുടെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കരാർ അടിസ്ഥാനത്തിലാണ് ജലവിതരണം നടത്തുന്നത്. കുടിവെള്ളം ആവശ്യമുള്ള കുടുംബങ്ങൾ അതത് വാർഡ് മെമ്പർമാർ മുഖേന വിതരണച്ചുമതലയുള്ളവരെവിവരം അറിയിക്കേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ക്ഷാമം നേരിടുന്ന എല്ലാ ഇടങ്ങളിലും കൃത്യമായ ഇടവേളകളിൽ വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.



