തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ ഡോ കെ ടി ജലീൽ


 തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ ഡോ കെ ടി ജലീൽ 

എടപ്പാൾ : തിരഞ്ഞെടുപ്പിന്റെ ആരവങ്ങളൊഴിഞ്ഞിട്ടും തിരക്കൊഴിയാതെ തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ.തവനൂർ മണ്ഡലത്തിൽ ഇന്നലെയും ഇന്നും ഡോ കെ ടി ജലീലിന് തിരക്കോട് തിരക്ക് തന്നെ. മരണവീടുകൾ, കല്യാണ വീടുകൾ എന്നിവിടങ്ങളിൽ എത്തിയ കെ ടി ജലീൽ അസുഖമായി വിശ്രമിക്കുന്നവരെയും സന്ദർശിക്കാൻ സമയം കണ്ടെത്തി. യാത്രക്കിടയിൽ നാട്ടുകാരോട് കുശലം പറഞ്ഞും അവർക്കൊപ്പം ചായ കുടിച്ചും മണ്ഡലത്തിലുടനീളം സജീവമാണ് ജലീൽ. ശുകപുരം, നടുവട്ടം, അയിലക്കാട്, ചമ്രവട്ടം, പെരുന്തല്ലൂർ, മംഗലം, കൂട്ടായി, അയിങ്കലം എന്നിവിടങ്ങളിലെല്ലാം വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജലീൽ എത്തി.തിരഞ്ഞെടുപ്പ് കഴിഞ് വോട്ട് പെട്ടിയിലായി ആളും ആരവങ്ങളും ഒഴിഞ്ഞിട്ടും കെ ടി ജലീൽ ഇപ്പോഴും മണ്ഡലത്തിൽ സജീവസാന്നിധ്യമാണ്‌.

Post a Comment

Previous Post Next Post