ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നയൂർക്കുളം സ്വദേശി മരിച്ചു.


 ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നയൂർക്കുളം സ്വദേശി മരിച്ചു. കെഎസ്ഇബി സബ് ഡിവിഷൻ സമീപം താമസിക്കുന്ന കൊട്ടാരംപാട്ടയിൽ 31 വയസുള്ള ഷമീറാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച കേച്ചേരി വേലൂരിൽ വെച്ചായിരുന്നു അപകടം. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. പോലിസ് നടപടികൾക്ക് ശേഷം അണ്ടത്തോട് ജുമാഅത്ത് പള്ളി കബർസ്ഥാനിയിൽ ഖബറടക്കം നടത്തും. ഹുസൈൻ മിസ്രിയ ദമ്പതികളുടെ മകനാണ് ഷമീർ. ഫാത്തിമ്മ ഷെറിൻ ഭാര്യയും ശമാസ് മകനുമാണ്. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം മുൻ സെക്രട്ടറി അമീർ ഹുസൈൻ സഹോദരനാണ്.

Post a Comment

Previous Post Next Post