തൃശൂർ മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു.


 തൃശൂർ: മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ജിന്റോയെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. പ്രതി ജിന്റോയുടെ വീട്ടിലേക്ക് മുൻ വൈരാഗ്യത്തെ തുടർന്ന് കൊല്ലപ്പെട്ട നിഖിലും സുഹൃത്തും ചേർന്ന് എത്തുകയും തർക്കം ഉണ്ടാവുകയും ആയിരുന്നു. ഇതിനിടെ പ്രതി ജിന്‍റോയുടെ സഹോദരനും സ്ഥലത്ത് എത്തിയിരുന്നു. തർക്കം അടിപിടിയിലേക്ക് വഴിമാറുകയും ജിന്റോ നിഖിലിനെ കുത്തുകയും ആയിരുന്നു. ഗുരുതര പരിക്കേറ്റ നിഖിലിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post