ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അകലാട് സ്വദേശിയായ യുവാവ് മരിച്ചു.


 ചാവക്കാട് : ചാവക്കാട്-പൊന്നാനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അകലാട് സ്വദേശിയായ യുവാവ് മരിച്ചു. അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന ശിഹാബ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.45-ഓടെ പൊന്നാനി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം.

ശിഹാബ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പൊന്നാനിയിലെ ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

മൃതദേഹം നിലവിൽ പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post