വാർത്ത നൽകിയതിൻ്റെ പേരിൽ വധിക്കുമെന്ന് ഭീഷണി: യുവാവിനെതിരെ നടപടി വേണം


 സത്യമായ വാർത്ത നൽകിയതിൻ്റെ പേരിൽ 24 News അടക്കം വിവിധ ചാനലുകളുടെ പ്രാദേശിക റിപ്പോർട്ടറായി പ്രവർത്തിച്ചു വരുന്ന മജിദ് താമരശ്ശേരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. സംഭവത്തിൽ യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

സ്ഥലം സിഐ ഉൾപ്പെടെയുള്ളവർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് യൂണിയൻ പരാതി നൽകിയത്. 19ന് ഞായറാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം.

Post a Comment

Previous Post Next Post