രക്തദാനം ജനകീയമാക്കിയ വൈദികൻ; ഡോക്ടർ ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു


 തൃശൂർ: ഡോക്ടറായ വൈദികൻ ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു. 72 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, ജൂബിലി മിഷന്‍ കോളജ് ഓഫ് നഴ്‌സിംഗ്, ജൂബിലി മിഷന്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് സയന്‍സ് എന്നിവയുടെ സ്ഥാപക ഡയറക്ടറുമാണ്കേരളത്തിൽ രക്തദാനം ജനകീയമാക്കിയ വൈദികനാണ്. കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ സ്ഥാപകനാണ്. എസ്എസ്എൽസി ബുക്കിൽ രക്ത​ഗ്രൂപ്പ് നിർബന്ധമാക്കാൻ ശ്രമിച്ച വ്യക്തി കൂടിയാണ്. മാനസിക ആരോഗ്യ ആശുപത്രിക്കു വേണ്ടി കേരള ഹെക്കോടതി നിയമിച്ച മോണിറ്ററിംഗ് കമ്മിറ്റി അം​ഗമായി പ്രവർത്തിച്ചു.തൃശ്ശൂര്‍ ജില്ലാ ആശുപത്രി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്, കൊരട്ടി ഗവ. ലെപ്രസി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു. 'പൂവിതള്‍ പൊഴിയുമ്പോള്‍' എന്ന രക്തദാന ഡോക്യുമെന്ററിയുടെയും ടി.ജി. രവി നായകനായി അഭിനയിച്ച 'ഓര്‍മ്മകള്‍ക്കപ്പുറം' എന്ന ഷോര്‍ട്ട് ഫിലിമിന്റെയും സംവിധാനം നിര്‍ഹിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post