നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു


 ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം. അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം നിതീഷ് ഗവർണർക്ക് രാജി സമർപ്പിച്ചു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരോടൊപ്പം എത്തിയാണ് നിതീഷ് രാജി നൽകിയത്. എല്ലാവർക്കും വേണ്ടിയുള്ള വികസനമാണ് തന്റെ സർക്കാർ നടത്തിയതെന്ന് നിതീഷ് പറഞ്ഞു. കുറേ കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാനായി. പുതിയ സർക്കാരിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും നീതീഷ് പറഞ്ഞു.

Post a Comment

Previous Post Next Post