കേച്ചേരിയിൽ പാമ്പ് കടിയേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 കേച്ചേരി: പറന്നൂർ വായനശാലയ്ക്ക് സമീപം വെച്ച് പാമ്പ് കടിയേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറന്നൂർ താമസിക്കുന്ന കൊരഞ്ഞൂർ സ്വദേശി കോഴിപ്പുറത്ത് വീട്ടിൽ സുനിലിന്റെ മകൻ അനേഘ് (17) നാണ് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.

അപകടം നടന്ന ഉടനെ തന്നെ വിവരമറിഞ്ഞ ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രവർത്തകർ സ്ഥലത്തെത്തുകയും യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നിലവിൽ യുവാവ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് യുവാവിന്റെ ആരോഗ്യനിലയിൽ വലിയ ആശ്വാസമായി.

Post a Comment

Previous Post Next Post