തിരൂർ വെങ്ങാലൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു.
ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം ഉണ്ടായത്. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ച നിലയിലാണ് കണ്ടെത്തിയത്.
വെങ്ങാലൂർ സ്വദേശിയായ കട്ട ചിറക്കൽ അബുബക്കറിന്റെ മാരുതി റിറ്റ്സ് കാറാണ് അഗ്നിക്കിരയായത്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് സംഘം തീ അണച്ചു.
തിരൂർ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാടിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



