പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ സുവർണ ജൂബിലി തിരുനാളിന് തുടക്കം


 പാവറട്ടി: പ്രസിദ്ധമായ പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ ശതോത്തര സുവർണ ജൂബിലി തിരുനാളിന് തുടക്കമായി.

ആഘോഷപരിപാടികളുടെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തിന് ആരംഭിച്ച തിരുനാൾ കുർബാനയ്ക്ക് ഫാ. വി. പിൻ വേരൻപിലാവ് കാർമികത്വം വഹിച്ചു. തുടർന്ന് നേർച്ചഭക്ഷണ ആശീർവാദവും നേർച്ചയൂട്ടും ആരംഭിച്ചു. നേർച്ചയൂട്ടു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ തുടരും.

വൈകീട്ട് 5.30ന് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പുകർമ്മം നിർവഹിക്കും. തുടർന്ന് സമൂഹദിവ്യബലിയും കൂട് തുറക്കൽ ശുശ്രൂഷയും നടക്കും.

രാത്രി എട്ടിന് തിരുനാൾ സൗഹൃദവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മതസൗഹാർദത്തിന്റെ തിരുനടയ്ക്കൽ മേളം അരങ്ങേറും.

രാത്രി വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകൾ തീർഥകേന്ദ്രത്തിലെത്തി സമാപിക്കും.


Post a Comment

Previous Post Next Post