ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; മരിച്ചത് ചെങ്ങന്നൂർ സ്വദേശി ആസിഫ് അഷറഫ്

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ പുത്തൻപീടികയിൽ അഷറഫ് പി.എം.ൻ്റെയും, സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. ചൊവ്വാഴച്ച വൈകിട്ട് 5.45 ഓടെയാണ് അപകടം നടന്നത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നുഉടൻ തന്നെ മാലക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മെയ് 15ന് ദുബായിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post