എടപ്പാൾ: മലപ്പുറം ജില്ലയിലെ പന്താവൂർ സ്വദേശിയായ പൂഴിക്കുന്നത്ത് ഋത്വിക്ക് മണികണ്ഠൻ അമേരിക്കയിലെ ഹൂസ്റ്റൺ സർവകലാശാലയിൽ നിന്ന് കണികാ ഭൗതിക ശാസ്ത്രത്തിൽ (ഹൈ എനർജി ഫിസിക്സ്) ഡോക്ടറേറ്റ് ബിരുദം നേടി.
പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്ത്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐസർ മൊഹാലി)യിൽ നിന്ന് ഊർജ്ജ തന്ത്രഗവേഷണത്തിൽ ഉയർന്ന റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഋത്വിക്ക് ഹൂസ്റ്റൺ സർവകലാശാലയിൽ പി.എച്ച്.ഡി. പഠനത്തിന് പ്രവേശനം നേടിയത്.
ഇന്റർനാഷണൽ റിസർച്ച് ഗ്രൂപ്പായ സ്റ്റാർ കൊളാബറേഷനുമായി ചേർന്നാണ് അമേരിക്കയിൽ കണികാ ഭൗതിക ശാസ്ത്രത്തിൽ ഋത്വിക്ക് ഗവേഷണം നടത്തിയത്.
എൻജിനീയർ പൂഴിക്കുന്നത്ത് പി. മണികണ്ഠന്റെയും ഗുരുവായൂർ കാക്കശ്ശേരി സ്വദേശിനിയായ ഡോക്ടർ സ്മൃതിയുടെയും മകനാണ്.
ഏക സഹോദരൻ അഭിരാം ദില്ലി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി ഡൽഹിയിൽ അഭിഭാഷകനായി പ്രവർത്തിക്കുന്നു.



