നെൽ കർഷകരോട് സർക്കാർ കാണിക്കുന്ന അനീതിയിലും സപ്ലൈക്കോ അളന്നെടുത്ത നെല്ലിന് പണം നൽകാത്തതിലും പ്രതിഷേധിച്ച് കപ്പൂർ പഞ്ചായത്ത് പാടശേഖര സമിതി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തത്തിൻ കൂറ്റനാട് സെൻ്ററിൽ കർഷകർ റോഡ് ഉപരോധ സമരം നടത്തി. കർഷകരിൽ നിന്ന് സപ്ലൈകോ അളന്നെടുത്ത നെല്ലിന് പിആർഎസ് പോലും നൽകാതെ സർക്കാരും മണ്ഡലം എംഎൽഎയും മന്ത്രിയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ എം. ബി.രാജേഷ് കർഷകരെ വഞ്ചിച്ചതായി കർഷകർ ആരോപിച്ചു. പഞ്ചായത്തിലെ മൂന്നൂറോളം കർഷകർക്ക് പണം എന്ന് കിട്ടുമെന്ന് വ്യക്തമായ വിവരം നൽകാതെ കൃഷി വകുപ്പ് ഒളിച്ച് കളിക്കുകയാണന്നും കർഷകർ പരാതിപ്പെട്ടു. മൂന്ന് മാസം മുമ്പ് പള്ളങ്ങാട്ട്ചിറയിൽ ജില്ലാതല നെല്ല് സംഭരണ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തത്. പണം സഹകരണ ബാങ്ക് വഴി ഉടൻ നൽകുമെന്ന് പറഞ്ഞെങ്കിലും കർഷകർക്ക് മാസങ്ങളായിട്ടും നെല്ലിന് വില ലഭിച്ചില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു . പാടശേഖരസമിതി കോഡിനേഷൻ കമ്മറ്റി ജനറൽ സെക്രട്ടറി അലി അനിക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ. മൊയ്തീൻ ലിയാഖത്ത് അധ്യക്ഷത വഹിച്ചു. ഹസൈനാർ കണിക്കരത്ത് ടി.സൈതലവി ഒതളൂർ സുനിൽകുമാർ, എ. പി. ശക്തി ആലൂർ തുടങ്ങിയവർപ്രസംഗിച്ചു.