എടപ്പാളിൽ മഹാ വനിത റാലി സംഘടിപ്പിച്ചു.എടപ്പാൾ മേൽപ്പാലം ഗതാഗത കുരുക്ക് പരിഹരിച്ചില്ല: വി.എസ് ജോയ്


 എടപ്പാളിൽ മഹാ വനിത റാലി സംഘടിപ്പിച്ചു.എടപ്പാൾ മേൽപ്പാലം ഗതാഗത കുരുക്ക് പരിഹരിച്ചില്ല: വി.എസ് ജോയ്

മതിയായ പഠനങ്ങൾ നടത്താതെ എടപ്പാളിൽ മേൽപ്പാലം നിർമ്മിച്ചതോടെ കാൽനട യാത്രക്കാർക്ക് ഫൂട്ട്പാത്ത് പോലും ലഭിക്കാത്ത സാഹചര്യമാണുണ്ടായതെന്നും ഗതാഗത കുരുക്കിന് കാര്യമായ പരിഹാരമൊന്നും ഉണ്ടായില്ലെന്നും തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി.എസ് ജോയ് ആരോപിച്ചു. 

മേൽപ്പാലത്തിന്റെ രണ്ട് വശങ്ങളിലും ബസ് സ്റ്റോപ്പുകൾ നിലനിൽക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടൗൺ വികസനത്തിന്റെ ഭാഗമായി യുഡിഎഫ് വിജയിച്ചാൽ എടപ്പാളിൽ ബസ് സ്റ്റാൻഡ് ഉടൻ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മാണൂരിൽ നിന്ന് ആരംഭിച്ച വട്ടംകുളം പഞ്ചായത്ത് പര്യടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.പി. ബാവഹാജി ഉദ്ഘാടനം ചെയ്തു. ഭാസ്‌കരൻ വട്ടംകുളം അധ്യക്ഷത വഹിച്ചു.വി.വി. മുസ്തഫ, ഇബ്രാഹിം മൂതൂർ, ടി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. വട്ടംകുളം പഞ്ചായത്ത് പ്രസിഡൻറ് ഷാജിമോളുടെ വസതി ഉൾപ്പെടെ പതിനൊന്ന് കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു.പര്യടനത്തിനിടെ സംസ്ഥാന യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറ് ബിനു ചുള്ളിയിൽ പങ്കെടുത്തത് യുവാക്കളുടെ ആവേശം വർധിപ്പിച്ചു. കൂടാതെ എടപ്പാൾ ടൗണിൽ ആയിരം വനിതകൾ അണിനിരന്ന മഹാറാലിയും നടന്നു മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. ബാവഹാജി നേതൃത്വം നൽകി

Post a Comment

Previous Post Next Post