കനയ്യകുമാറും വി. ടി. ബൽറാമും തൃത്താലയിൽ റോഡ്ഷോ ആവേശമായി
തൃത്താല : തൃത്താല നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഡോ. കനയ്യകുമാറും, സ്ഥാനാർഥി വി.ടി. ബൽറാമും ഒരുമിച്ച് തൃത്താലയിൽ റോഡ്ഷോ നടത്തി.
പരുതൂർ പഞ്ചായത്തിലെ കൊടുമുണ്ട മദീനസിറ്റിയിൽ നിന്ന് തുടങ്ങി തൃത്താല വി.കെ. കടവിൽ സമാപിച്ചു. വി. ടി. ബൽറാമിന്റെ വിജയം സുനിക്ഷിതമാണെന്ന് കനയ്യകുമാർ പറഞ്ഞു. നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടി കൂടി നടത്തിയ റോഡ്ഷോ തൃത്താലയിൽ ആവേശമായി മാറി.എഐസിസി സെക്രട്ടറി ഗണേഷ് യാദവ്, തിരഞ്ഞെടുപ്പ് കമ്മിറ്റി നിയോജകമണ്ഡലം ചെയർമാൻ ടി. കെ. സുനിൽകുമാർ, ഡിസിസി സെക്രട്ടറിമാർ പി. വി. മുഹമ്മദ്‌അലി, പി. ബാലകൃഷ്ണൻ, മുൻ പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എ. പി. എം. സക്കറിയ, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ, കെ. ഫക്രുദീൻ, പി. ടി. ഷംസുദീൻ, പി. പി. സലീം, എസ്. ടി. നിസാർ, പി. എം. മോഹൻദാസ്, കെ. വി. ഹിളർ, എം. മണികണ്ഠൻ, ടി. എം. നഹാസ്, യു. ടി. താഹിർ, പത്തിൽ അലി എന്നിവർ നേതൃത്വം നൽകി.



