എരുമപ്പെട്ടി വെള്ളറക്കാട് പെയിന്റിംങ്ങിനിടെയുണ്ടായ അപകടത്തിൽ ചികിത്സായിലായിരുന്ന യുവാവ് മരിച്ചു.


 എരുമപ്പെട്ടി വെള്ളറക്കാട് പെയിന്റിംങ്ങിനിടെയുണ്ടായ അപകടത്തിൽ ചികിത്സായിലായിരുന്ന യുവാവ് മരിച്ചു.


 വെള്ളറക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അടുത്ത് താമസിക്കുന്ന ചുള്ളിയിൽ ലത്തീഫിന്റെ മകൻ പെയിന്റിംഗ് തൊഴിലാളിയായ നിയാസ് (45) ആണ് മരിച്ചത്.


പേങ്ങാട്ട്പാറയിൽ വീടിന് പെയിന്റ് ചെയ്യുന്നിനിടയിൽ മുകളിൽ നിന്നും വീണ് ഗുരുതര പരിക്ക് പറ്റി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.


ഭാര്യ: ഫാത്തിമ്മ. മക്കൾ: സാബിദ്, റമീസ്, സഫ്റിൻ. കബറടക്കം തിങ്കളാഴ്ച ( 13-04-2026) രാവിലെ 11 ന് പേങ്ങാട്ടുപാറ ബദരിയ ജുമാമസ്ജജിദ് കബർസ്ഥാനിൽ നടക്കും.

Post a Comment

Previous Post Next Post