തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം'ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു


 എടപ്പാള്‍:തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു.വട്ടംകുളം എലിയപ്രകുന്നില്‍ താമസിക്കുന്ന കണ്ണയില്‍ ബാബു എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ (57)ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ബാബു ഞായറാഴ്ച രാത്രി 9 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെയോടെ വീട്ടിലെത്തിച്ച് സംസ്കരിക്കും.സജീവ കോൺഗ്രസ് പ്രവർത്തകനാണ് മരിച്ച ബാബു.അപകടത്തില്‍ ബാബുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായി 4 പേര്‍ നേരത്തെ മരിച്ചിരുന്നു.ഭാര്യ. സുജിത.മക്കൾ.ശരത്കൃഷ്ണ, സംഗീത് കൃഷ്ണ

Post a Comment

Previous Post Next Post