മനുഷ്യപുത്രന്റെ പീഡാനുഭവ, കുരിശുമരണ സ്മര ണകളുയർത്തി ക്രൈസ്തവർക്ക് ഇന്നു ദുഃഖവെള്ളി ആചരിക്കും
പീഡാനുഭവ വായനയിലൂടെ ദുഃഖവെള്ളി ചടങ്ങുകൾക്കു തുടക്ക മാകും. തുടർന്ന് പ്രാർഥനകളിലൂ ടെയും പരിഹാരപ്രദക്ഷിണങ്ങളിലൂടെയും ലോകമെമ്പാടുമുള്ള ക്രൈസ്‌തവർ ദുഃഖമാചരിക്കും. പീഡാനുഭവ വേളയിൽ യേശു ക്രിസ്തു നടന്നു തീർത്ത കുരിശിന്റെ വഴിയെ ഓർമപ്പെടുത്തി കുരിശു മലകൾ കയറാനും ഇന്നു ഭക്തജനങ്ങളൊഴുകും
പള്ളികളിൽ യാമപ്രാർത്ഥനകൾ , പ്രദക്ഷിണം , സ്‌ളീബാ വണക്കം , കബറടക്കം എന്നിവ നടക്കും



