വിഷുക്കണി കാത്ത് മലയാളികൾയുദ്ധഭീഷണിയിൽ കൃഷ്ണ–രാധ വിഗ്രഹങ്ങൾക്ക് ക്ഷാമം.


 വിഷുക്കണി കാത്ത് മലയാളികൾയുദ്ധഭീഷണിയിൽ കൃഷ്ണ–രാധ വിഗ്രഹങ്ങൾക്ക് ക്ഷാമം.

 കുന്നംകുളം : വിഷുവിനോടനുബന്ധിച്ച് വീടുകളിൽ കണിക്കായി അലങ്കാരമായി വയ്ക്കുന്ന കൃഷ്ണ–രാധ വിഗ്രഹങ്ങൾ ഇത്തവണ വിപണിയിൽ ക്ഷാമം നേരിടുന്നു ഗൾഫ് മേഖലയിലെ ഉയർന്നുവരുന്ന യുദ്ധഭീഷണിയാണ് ഈ ക്ഷാമത്തിന് പ്രധാന കാരണം.

വിഗ്രഹ നിർമ്മാണത്തിന് ആവശ്യമായ ഫൈബർ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളും നിറം നൽകുന്നതിനുള്ള സീലർ, മെലാമിൻ ഗോൾസി, ടിന്നർ, പശ, പെയിന്റ് തുടങ്ങിയവയും സാധാരണയായി ചൈനയിൽ നിന്നാണ് കണ്ടെയ്‌നർ മാർഗം എത്തുന്നത്. 

എന്നാൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കടൽഗതാഗതത്തിലെ അനിശ്ചിതത്വവും ചില തുറമുഖങ്ങളിലെ നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ രണ്ട് മാസമായി ഈ വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതോടെപ്രാദേശിക വിഗ്രഹ നിർമ്മാണം ഏറെക്കുറെ നിലച്ചിരിക്കുകയാണ്. നേരത്തെ ഓർഡർ എടുത്ത പല ശില്പികൾക്കും സമയബന്ധിതമായി ഇവ വിതരണം നടത്താൻ കഴിയാത്ത അവസ്ഥയാണ്. മൊത്ത വ്യാപാരികളിലെ പഴയ സ്റ്റോക്കുകൾ പോലും ഇതിനകം വിറ്റഴിഞ്ഞതായി വ്യാപാരികൾ പറഞ്ഞു

സാധാരണയായി വിഷുവിന് മുന്നോടിയായി നൂറുകണക്കിന് കൃഷ്ണ–രാധ വിഗ്രഹങ്ങളാണ് വിപണിയിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ ഫെബ്രുവരി അവസാനം മുതൽ അസംസ്കൃത വസ്തുക്കളുടെ വരവ് നിലച്ചതോടെ വിപണിയിൽ ഇവയുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്.

വിഷു കണിക്കായി മികച്ച മനോഹരമായ വിഗ്രഹങ്ങൾ വാങ്ങാൻ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഇത് ആശങ്കയുണ്ടാക്കുകയാണ്. തൃശൂർ ജില്ലയിലെ കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തുടനീളം വിഗ്രഹങ്ങൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ വ്യാപാരികൾക്ക് ആവശ്യമായ വിഗ്രഹങ്ങൾ ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമാണ് ഉണ്ടായത് ഗൾഫ് മേഖലയിലെ യുദ്ധഭീഷണി കേരളത്തിലെ ചെറുകിട വ്യവസായങ്ങൾക്കും നിരവധി തൊഴിലാളികളുടെ ഉപജീവനവും അനിശ്ചിത്വത്തിലാക്കുകയാണ്.

Post a Comment

Previous Post Next Post