തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിയുടെ രണ്ടാം റോഡ് ഷോ.
നൂറു കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ ഇരുപത്തി രണ്ട് കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടന്നത്. വൈകീട്ട് 5 ന് നീലിയാട് നിന്ന് ആരംഭിച്ച റോഡ് ഷോ പടിഞ്ഞാറേക്കരയിൽ സമാപിച്ചു.
വഴി നീളെ ആളുകൾ വലിയ ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചുപൂക്കരത്തറ വഴി റോഡ്‌ഷോ കടന്ന് പോയപ്പോൾ വഴിയരികിലെ കടക്കാരൻ സ്ഥാനാർത്ഥിയ്ക്ക് തണ്ണിമത്തൻ നൽകി. ചിലയിടത്ത് കൂടി നിന്നിരുന്ന കുട്ടികൾ കൊന്ന പൂക്കൾ നൽകി. പലയിടത്തും വീട്ടമ്മമ്മാർ സ്ഥാനാർത്ഥയെ കാണാൻ റോഡുകളിൽ കൂട്ടമായി വന്ന് നിൽക്കുന്ന കാഴ്ചയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് യാത്രയെ അനുഗമിച്ചു.



