പട്ടാമ്പിയിൽ ശ്രീനാരായണ ഗുരു സർവകലാശാല സ്പോർട്സ് മീറ്റ് സമാപനം മെയ് ഒന്നിന് നടക്കും.

 

പട്ടാമ്പി: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സംസ്ഥാനതല സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനവും ട്രോഫി വിതരണം ചടങ്ങും 


മേയ് 1-ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എസ്.എൻ.ജി.എസ് ഗവൺമെന്റ് കോളജ് വേദിയിൽ നടക്കുമെന്ന് സ്പോർട്സ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. ജി. സുഗുണൻ അറിയിച്ചു.



സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച അത്ലറ്റിക്സ്, അക്വാട്ടിക്സ്, വോളിബോൾ, ഫുട്ബോൾ മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികൾ വൈസ് ചാൻസലർ വി.പി. ജഗതിരാജ് വിതരണം ചെയ്യും.


ഈ വർഷത്തെ സംസ്ഥാന സ്പോർട്സ് മീറ്റിൽ എസ്.എൻ.ജി.എസ് ലേണേഴ്സ് സെന്റർ ചാമ്പ്യന്മാരായി മാറിയിട്ടുണ്ട്. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും വിദ്യാർത്ഥികളും പങ്കെടുക്കും.

Post a Comment

Previous Post Next Post