കുതിരാനിൽ ബൈക്ക് അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണനാട്ടം കലാകരാൻ ആദർശ് മരിച്ചു.
ഗുരുവായൂർ പുത്തമ്പല്ലി വിഷാരത്ത് 21 വയസ്സുള്ള ആദർശാണ് മരിച്ചത്.ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരനാണ് ആദർശ്. ഈ മാസം 14 ന് കുതിരാനിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സുഹൃത്തിനൊപ്പം നെല്ലിയാമ്പതിയിൽ പോയി തിരിച്ചു വരവേയാണ് അപകടം സംഭവിച്ചത്. തലയ്ക്ക ഗുരുതര പരിക്കേറ്റ ആദർശിനെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയ നടത്തി. തുടർന്ന് അതി തീവ്ര വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
പിതാവ് : വി.ആർ വിജേഷ് അമ്മ: പി.എസ് ജിഷ
സഹോദരി :അമൃത (ബ്രഹ്മകുളം സെന്റ് തെരേസാസ് സ്കൂൾ വിദ്യാർത്ഥി)



