തിരൂർ: തിരൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറി പോകുന്ന എസ്.ഐ അനീഷിന് യാത്രയപ്പ് നൽകി.
സ്റ്റേഷനിൽ നടന്ന ചടങ്ങ് എസ്.ഐ ജയൻ ഉദ്ഘാടനം ചെയ്തു.
എസ്.ഐമാരായ ജയൻ, നസീർ തിരൂർക്കാട്, അരുൺ, മണികണ്ഠൻ, എ.എസ്.ഐമാരായ അനിൽകുമാർ, ബിജോ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
സ്റ്റേഷനിലെ മറ്റു സഹപ്രവർത്തകർ അനീഷിന്റെ സേവനങ്ങളെ പ്രശംസിച്ച് ഭാവി പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേർന്നു.



