വോട്ടർമാർക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തി
ചാലിശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നിവയുടെ സൗജന്യ പരിശോധന നടത്തി. ചാലിശ്ശേരി പഞ്ചായത്ത് അംബേദ്കർ ഹാളിൽ സജ്ജീകരിച്ച പിങ്ക് ബൂത്ത് (ബൂത്ത് നമ്പർ 70) സമീപത്തായിരുന്നു പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.
ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ പാലിയേറ്റീവ് നഴ്സ് സി.സി. മേരിക്കുട്ടിയുടെ നേതൃത്വത്തിൽ ആശ പ്രവർത്തകരായ ഷീബ, ഷീജ, അങ്കണവാടി അധ്യാപിക ഉദയകുമാരി എന്നിവർ പങ്കെടുത്തു.



