പാലക്കാട് വന്ദേ ഭാരതിന് നേരെ കല്ലേറ്, ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ ചിന്നി


 പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. എണറാകുളം - ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പാലക്കാട് പറളിയില്‍ വച്ചാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.തകല്ലേറില്‍ ട്രെയിനിന്റെ വശത്തെ ചില്ലുകള്‍ ചിന്നിയ നിലയിലാണ്. ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.ദിവസങ്ങള്‍ക്ക് മുന്‍പ് കടലുണ്ടിക്കും ഫറോക്കിനും ഇടയില്‍ വച്ച് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു നേരെയും കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ വിദ്യാര്‍ഥിനിയായ വടകര പുറമേരി എരഞ്ഞോളി താഴെകുനി വീട്ടില്‍ ഐശ്വര്യ രാമകൃഷ്ണന്റെ (22) ട താടിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടമാവുകയും രണ്ടു പല്ലുകള്‍ പൊട്ടുകയും ചുണ്ടിന് മുറിവേല്‍ക്കുകയും ചെയ്തു.

Post a Comment

Previous Post Next Post