മുപ്പതിനായിരത്തിലധികം രൂപയും വിലപിടിപ്പുള്ള പൂജാപാത്രങ്ങളും മോഷ്ടാക്കൾ കവർന്നു. ഇന്ന് പുലർച്ചെ നിർമാല്യം ദർശനത്തിനായി മേൽശാന്തി നടതുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
ശ്രീകോവിലിന് മുന്നിലുള്ള പ്രധാന ഭണ്ഡാരം കുത്തിത്തുറന്ന നിലയിലാണ്. ക്ഷേത്രത്തിലെ ഡിവിആർ നഷ്‌ടപ്പെട്ട സാഹചര്യത്തിൽ, പരിസരപ്രദേശങ്ങളിലെയും റോഡുകളിലെയും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.



