തൃശൂർ പൂരം;ചരിത്രത്തിലാദ്യമായി കൊല്ലം–തൃശൂർ സ്പെഷ്യൽ മെമു


 തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് കൊല്ലം–തൃശൂർ റൂട്ടിൽ അൺറിസർവ്ഡ് മെമു സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ. (Train No. 06187/06188) എന്ന നമ്പറുകളിൽ ഓടുന്ന ഈ പ്രത്യേക സർവീസ് ഏപ്രിൽ 26 ഞായറാഴ്ചയാണ് നടക്കുക. ഈ റൂട്ടിൽ ആദ്യമായാണ് ഇത്തരമൊരു സ്പെഷ്യൽ മെമു സർവീസ് ഒരുക്കുന്നത്.

കൊല്ലം – തൃശൂർ മെമു സ്പെഷ്യൽ (06187):

കൊല്ലം ജംഗ്ഷനിൽ നിന്ന് രാവിലെ 08.20-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01.30-ന് തൃശൂരിലെത്തും. പെരിനാട്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ഇടപ്പള്ളി, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട, പുതുക്കാട്, ഒല്ലൂർ എന്നിവിടങ്ങളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്.

തൃശൂർ – കൊല്ലം മെമു സ്പെഷ്യൽ (06188):

തൃശൂരിൽ നിന്ന് രാത്രി 09.30-ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 02.30-ന് കൊല്ലം ജംഗ്ഷനിലെത്തും. ഇതേ സ്റ്റേഷനുകളിലൂടെയാണ് മടക്കയാത്രയും നടക്കുക.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഈ പ്രത്യേക സർവീസ് പ്രഖ്യാപിച്ചതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

കൊല്ലം സ്റ്റേഷൻ അറിയിപ്പ്

നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ 25 മുതൽ കൊല്ലം സ്റ്റേഷനിലെ പഴയ പാർസൽ ഓഫീസിനും ടിക്കറ്റ് കൗണ്ടറിനും ഇടയിലുള്ള പ്രവേശനം താൽക്കാലികമായി അടച്ചിരിക്കും. യാത്രക്കാർ എടിഎമ്മിന് പിന്നിലെ വഴിയോ മൾട്ടി ലെവൽ പാർക്കിംഗിന് സമീപമുള്ള പുതിയ വഴിയോ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Post a Comment

Previous Post Next Post