പെരിങ്ങോട്: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പെരിങ്ങോട് സെന്റ് ജോർജ്ജ് സുറിയാനി ഇടവക പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവറുഗ്ഗീസ് സഹദായുടെ പെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാ പരമാധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ പെരുന്നാൾ സന്ധ്യാനമസ്ക്കാരവും വിശുദ്ധ കുർബ്ബാനയും, പരിശുദ്ധ ഗീവറുഗ്ഗീസ് സഹാദായോടുള്ള മധ്യസ്ഥ പ്രാർത്ഥനയും പള്ളിയ്ക്ക് ചുറ്റും ഇടവകയുടെ കീഴിലുള്ള കുരിശടിയിലേക്കും പെരുന്നാൾ റാസയും ശ്ലൈഹീക വാഴ് വും ധൂപപ്രാർത്ഥനയും നടത്തി
ഇടവക വികാരി ഫാ. പ്രിൻസ് ഐ കോലാടി, ഇടവക സെക്രട്ടറി ഡേവിസ് ആന്റണി, ട്രഷറർ ജോസ് എം.വി എന്നിവരടങ്ങിയ ഇടവക കമ്മിറ്റി പെരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.



