കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം 15 പേർക്ക് പരിക്ക്.
കുന്നംകുളം തൃശൂർ റോഡിൽ ഒനീറോ ജംഗ്ഷനിൽ ശനിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് അപകടം നടന്നത് പട്ടാമ്പി ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന മറ്റൊരു കെഎസ്ആർടിസി ബസ്സും തമ്മിലാണ് കൂട്ടി ഇടിച്ചത് ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം തകർന്നു. പരിക്കേറ്റ യാത്രക്കാരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല കുന്നംകുളം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു



