പട്ടാമ്പി : കേരള മീഡിയ പേഴ്‌സൺസ് യൂണിയൻ (കെ.എം.പി.യു) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള പട്ടാമ്പി മേഖല രൂപീകരണ യോഗവും മെമ്പർഷിപ്പ് ക്യാമ്പയിനും മെയ് 15 വെള്ളിയാഴ്ച നടക്കും.
രാവിലെ 10 മണിക്ക് കൊപ്പം സിയാറ്റ് ട്രയിനിങ് സെൻ്ററിൽ നടക്കുന്ന യോഗത്തിൽ സംഘടനയുടെ സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും. പത്ര-ദൃശ്യ-ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയനായ കെ.എം.പി.യുവിന്റെ പ്രവർത്തനം ജില്ലയുടെ വിവിധ മേഖലയിൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കമ്മിറ്റി രൂപീകരിക്കുന്നത്.
മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർ യോഗത്തിൽ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡൻ്റ് എം.വി ബേബി , ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി എന്നിവർ അറിയിച്ചു



