ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സമ്മേളനം ജൂൺ 17,18 തിയ്യതികളിൽ എരുമപ്പെട്ടിയിൽ നടക്കും


 ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സമ്മേളനം ജൂൺ 17,18 തിയ്യതികളിൽ എരുമപ്പെട്ടിയിൽ 

നടക്കും .ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതിയോഗം എരുമപ്പെട്ടി സ്പൈ ഇന്റർ നാഷ്ണൽ കൺവെൻഷൻ സെന്ററിൽ നടന്നു. സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയംഗം എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ അധ്യക്ഷനായി.


സേവ്യർ ചിറ്റിലപ്പിളളി, എം.എൽ.എ, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ വാസു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പി.എൻ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം മീന സാജൻ, വടക്കാഞ്ചേരി മുൻസിപ്പൽ ചെയർപേഴ്‌സൺ മിനി അരവിന്ദ്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം നൗഷാദ്, സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി കെ.ഡി ബാഹുലേയൻ മാസ്റ്റർ, അംഗങ്ങളായ കെ.എം അഷറഫ്, എസ്. ബസന്തലാൽ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എസ്.റോസൽ രാജ്, ജില്ലാ ട്രഷറർ കെ.എസ് സെന്തിൽകുമാർ, ഇ.ആർ രാഹുൽ, സുകന്യ ബൈജു, സി.ആർ കാർത്തിക തുടങ്ങിയവർ സംസാരിച്ചു.


ജൂൺ 17,18 തിയ്യതികളിൽ എരുമപ്പെട്ടി സ്കൈ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. സംഘാടക സമിതി ചെയർമാനായി കെ.ഡി ബാഹുലേയൻ മാസ്റ്റർ, കൺവീനർ ഇ.ആർ രാഹുൽ, ട്രഷറർ കെ.എം അഷറഫ് എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post