സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഉടൻ. പേപ്പർ വർക്കുകള്‍ പൂർത്തിയായാല്‍ മേയ് 19ന് മോചനമെന്ന് ആക്ഷൻ കൗണ്‍സില്‍ അറിയിച്ചു.മേയ് 19ന് ശിക്ഷാ കാലാവധി അവസാനിക്കും. മേയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുള്‍ റഹീം അറസ്റ്റിലായത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് 34 കോടിയിലേറെ രൂപ ദിയാധനം നല്കിയതിന്റെ പശ്ചാത്തലത്തില് കോടതി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു



