കടവല്ലൂർ പടിഞ്ഞാറ്റുമുറി 2-ാം നമ്പർ അംഗൻവാടിയിൽ നീണ്ട 28 വർഷക്കാലം ഹെൽപ്പറായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ശാന്ത ടീച്ചർക്ക് യാത്രയയപ്പ് നൽകി.
അംഗൻവാടി വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ
വാർഡ് മെമ്പർ നിഷിൽ കുമാർ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ പ്രജിത്ത് കുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മുൻ കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് യൂ. പി. ശോഭന, കമ്മിറ്റി അംഗങ്ങളായ ഷാഫി, ചന്ദ്രശേഖരൻ, കബീർ, ബിജിത, നന്ദന, ജിത്യ, കുട്ടികൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അംഗൻവാടി ജീവനക്കാർ, നാട്ടുകാർ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.
അംഗൻവാടി ടീച്ചർ മിനി നന്ദിയും പറഞ്ഞു



