അക്കിക്കാവിൽ മിനി പിക്കപ്പ് ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. അക്കിക്കാവ് ജംഗ്ഷനിൽ വ്യാഴാഴ് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന മിനി പിക്കപ്പ് ലോറിയാണ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞത്. പരുക്കേറ്റവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് ഹൈവേ പൊലീസും കുന്നംകുളം പൊലീസും സ്ഥലത്തെത്തി.



