കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. താഴത്തെ അക്കിക്കാവിൽ വെള്ളിയാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം നടന്നത്. മലപ്പുറത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. പന്നിത്തടം ഭാഗത്തുനിന്നും വന്നിരുന്ന സ്കൂട്ടർ ഹൈവേയിലേക്ക് കടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയായ 58 വയസ്സുള്ള ശാന്തയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.