ശുചിത്വമേകും സുന്ദര കലാലയം 2026 പദ്ധതിക്ക് മെയ് 19ന് തുടക്കമാകുമെന്ന് കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ


 ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്നതിനു മുന്നേ പഞ്ചായത്തിലെ ഗവൺമെന്റ് സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളുടെയും  കോമ്പൗണ്ടുകളിലെ പുല്ലും കാടും വെട്ടി തെളിയിക്കുവാൻ പഞ്ചായത്ത് ഭരണസമിതി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ മുന്നോട്ട് ഇറങ്ങുന്നു.


 അവധിക്കാലം കഴിഞ്ഞ് സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് ശുചിത്വത്തിന്റെ കൂടാരം ഒരുക്കുന്നതിനാണ് പഞ്ചായത്തിന്റെ ഇടപെടൽ എന്ന് പ്രസിഡന്റ് സൂചിപ്പിച്ചു.


 പാമ്പുകളുടെ ആക്രമണത്തെ സംബന്ധിച്ച് നിരന്തര വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തെ മുൻനിർത്തി കൊണ്ടാണ് തീരുമാനമെന്നും അദ്ദേഹം ഭരണസമിതി യോഗത്തിന് ശേഷം എടുത്തുപറഞ്ഞു.


 വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ അംഗനവാടികളുടെ പരിസരം വൃത്തിയാക്കാൻ നടപടി ഉണ്ടാകുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു


 ശുചിത്വമേകും സുന്ദര കലാലയം 2026 ന്റെ ഔപചാരികമായ ഉദ്ഘാടനം മെയ് 19ന് ചൊവാഴ്ച കാല് 9 മണിക്ക് പഞ്ഞി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.


 ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ തൊഴിലുറപ്പ് മാറ്റുമാരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ച് പ്രാഥമിക നടപടികൾക്ക്‌ തുടക്കമായിട്ടുണ്ട്.


 കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി  യോഗത്തിൽ ഈ പദ്ധതിയുടെ നിർദേശം വെച്ചു 

.


 പ്രസിഡന്റ് കെ ജയശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്മിനി ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം പി രാജൻ കെ എം റസാക്ക് ഷൈലജ അരുൺ ദാസ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മോനിഷ രജീഷ്, ടി എസ് മണികണ്ഠൻ,എൻ കെ ചന്ദ്രാവതി,സന്തോഷ് കൊളത്തേരി, സ്വീറ്റി ഷാജു, പി പി അഖിൽ, ജിൻസി സജു, അഞ്ജു സുധീഷ്, പി എം അലി, സ്വപ്ന പ്രിൻസ്, സന്ധ്യ ഷിബു,കെ എച്ച് സിദ്ദിഖ്, പഞ്ചായത്ത് സെക്രട്ടറി സോജൻ,

അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുജ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post