ആറങ്ങോട്ടുകര വ്യാപാര ഭവനിൽ ദ്വൈവാർഷിക പൊതുയോഗവും കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനവും മെയ് 22ന്


 ആറങ്ങോട്ടുകര:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗവും 2026-28 വർഷത്തേക്കുള്ള പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും പുതുതായി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും മെയ് 22 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ആറങ്ങോട്ടുകര വ്യാപാര ഭവനിൽനടക്കും.



യൂണിറ്റ് പ്രസിഡൻ്റ് എ.കെ. അബൂബക്കറിന്റെ അധ്യക്ഷത വഹിക്കുന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും. 


പുതുതായി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും നടക്കും 

തൃത്താല നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ആർ. ബാലൻ മുഖ്യാതിഥിയാകും. കെ.വി.വി.ഇ.എസ് സംസ്ഥാന കൗൺസിലർ ഷമീർ വൈക്കത്ത് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി. ഷക്കീർ തിരഞ്ഞെടുപ്പിന് മുഖ്യ വരണാധികാരിയായിരിക്കും.


നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, കറുകപുത്തൂർ യൂണിറ്റ് പ്രസിഡണ്ട് സി.ജി. ശശീധരൻ, കൂട്ടുപാത യൂണിറ്റ് പ്രസിഡണ്ട് കെ. അജിത്ത്, ദേശമംഗലം യൂണിറ്റ് പ്രസിഡണ്ട് ജി. ഹരിദാസ് എന്നിവരുള്‍പ്പെടെ ജില്ലാ, നിയോജക മണ്ഡലം, യൂണിറ്റ് ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post