കുന്നംകുളം: സംസ്ഥാന വ്യാപകമായി അംഗനവാടികളിൽ നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി കുന്നംകുളം കാണിപ്പയ്യൂർ വാർഡ് 19 ഐശ്വര്യ അംഗനവാടിയിൽ പ്രവേശനോത്സവം വാർഡ് കൗൺസിലർ നന്ദിനി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കുഞ്ഞു മനസ്സിൽ വലിയ സ്വപ്നങ്ങൾ വിതച്ച് അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഈ സുദിനത്തിൽ കുരുന്നുകളെ വർണ്ണ ബലൂണുകളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വിവിധ സാംസ്കാരിക സംഘടനകൾ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി ചോഴിയാട്ടിൽ ദേവദാസ് കുട്ടികൾക്ക് ബാഗും കുടയും സ്പോൺസർ ചെയ്തു നക്ഷത്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. അംഗനവാടി ടീച്ചർ ബിന്ദു എം. സി സ്വാഗതവും വർക്കർ ഷീല . എം.എൻ നന്ദിയും പറഞ്ഞു.