തൃശ്ശൂർ ജില്ലയുടെ പുതിയ അസിസ്റ്റന്റ് കളക്ടറായി പ്രീതി എ.സി ചുമതലയേറ്റു. കേരള കേഡറിലെ 2025 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥയാണ് പ്രീതി എ.സി. കർണാടകയിലെ മൈസൂർ ജില്ലയിലെ അങ്കനഹള്ളി സ്വദേശിനിയാണ്.
ജില്ലാ കളക്ടറുടെ ചേംബറിൽ എ.ഡി.എം ആർ. മനോജിൻ്റെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉപഹാരം നൽകി അസിസ്റ്റന്റ് കളക്ടറെ സ്വീകരിച്ചു.



