റോഡുകളിൽ സുരക്ഷയുടെ സന്ദേശം പകർന്ന് തിരൂർ ജനമൈത്രി പോലീസും നിയമവിദ്യാർത്ഥികളും ട്രാഫിക് ബോധവൽക്കരണം നടത്തി.


 തിരൂർ:നിയമ വിദ്യാർത്ഥികളുമായി ചേർന്ന് തിരൂർ ജനമൈത്രി പോലീസ് ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 

നിയമ പാഠങ്ങൾ പുസതകങ്ങളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിലേക്കെത്തിക്കണമെന്ന ലക്ഷ്യത്തോടെ നടത്തിയ ബോധവൽക്കരണ പ്രവർത്തനം ശ്രദ്ധ ആകർഷിച്ചു.


വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയത്.



ഇരുചക്ര വാഹന യാത്രക്കാർ ശരിയായ രീതിയിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയും, കാറിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് പ്രധാനമായും ബോധവൽക്കരണത്തിൽ ഉൾപ്പെടുത്തിയത്.



തിരൂർ ടൗൺ, തലക്കടത്തൂർ, പോലീസ് ലൈൻ എന്നിവിടങ്ങളിലായി നടത്തിയ പരിപാടിയിൽ, ശരിയായ രീതിയിൽ ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ച യാത്രക്കാരെ അഭിനന്ദിച്ച്  മധുരവും നൽകി. 


 കൂടാതെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെ ഡ്രൈവർമാരുമായി നേരിട്ട് സംവദിച്ച്   ട്രാഫിക് നിയമങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകി.



തിരൂർ പോലീസ് സ്റ്റേഷൻ SHOയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post