പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ റിൻഷ ഷെറിൻ പി.ആറിനെ കേരള പ്രകൃതി സംരക്ഷണ സംഘം ആദരിച്ചു.
എല്ലാ വർഷവും സംഘത്തിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിക്കുന്ന വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ചടങ്ങിന്റ ഉദ്ഘാടനം നിർവഹിച്ച് ആദരവ് കൈമാറി.
കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശേരി അധ്യക്ഷത വഹിച്ചു.
സംഘത്തിന്റെ സ്റ്റേറ്റ് കോർഡിനേറ്റർ ഷാജി തോമസ് എൻ വൃക്ഷത്തൈ കൈമാറി.തൃശൂർ ജില്ലാ കമ്മിറ്റി അംഗം ഡെന്നീസ് മങ്ങാട്,
യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അംഗം വിഷ്ണു എൻ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രകൃതി സംരക്ഷണസംഘം തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ടും മാധ്യമ പ്രവർത്തകനുമായ റഫീഖ് കടവല്ലൂരിന്റെ മകളാണ് റിൻഷ ഷെറിൻ.



