എടപ്പാൾ:പാഠപുസ്തകങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി അധ്യാപകർ .കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) എടപ്പാൾ സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ കുടുംബാരോഗ്യ കേന്ദ്ര പരിസരത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
പൊതുഇടങ്ങൾ ശുചിയായി നിലനിർത്തുകയും മഴക്കാല രോഗങ്ങൾ പ്രതിരോധിക്കാനുള്ള ബോധവൽക്കരണം ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം.
കെ എസ് ടി എ ടീച്ചേഴ്സ് ബ്രിഗേഡ് അംഗങ്ങളോടൊപ്പം വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. സാമൂഹിക സേവന രംഗത്തും അധ്യാപകർ സജീവ സാന്നിധ്യമാണെന്ന സന്ദേശമാണ് പരിപാടി നൽകിയത്.
കെ എസ് ടി എ സബ്ജില്ലാ സെക്രട്ടറി കെ.എം. സുരേഷ് ബാബു, പ്രസിഡണ്ട് ശ്രീകാന്ത് കെ.എസ്, ജോയിന്റ് സെക്രട്ടറിമാരായ ജിജി വർഗീസ്, സജി സി, ടീച്ചേഴ്സ് ബ്രിഗേഡ് അംഗം വിപിഷ് പി.വി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



