ചാവക്കാട് നഗരസഭ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തെക്കൻ പാലയൂർ ചക്കേത്ത് റോഡിൽ കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. ശനിയാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. റോഡിന്റെ സംരക്ഷണഭിത്തി തകർത്താണ് ലോറി പാടത്തേക്ക് ചരിഞ്ഞത്. പെരുവല്ലൂർ സ്വദേശി ഡിജിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറി. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും വൈദ്യുതി തടസ്സവുമുണ്ടായി.